അങ്ങിനെ ഒരു തെരെഞ്ഞെടുപ്പ് കൂടി അടുത്തെത്തിക്കഴിഞ്ഞു
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നമ്മുടെ
പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവസരം
സ്ഥാനാർത്ഥികൾ
പത്രിക സമർപ്പിച്ചു,
വീടുതോറും
കയറി
വോട്ട്
ചോദിക്കുന്ന പരിപാടി തുടങ്ങിക്കഴിഞ്ഞു
ഒപ്പം നാടായ
നാടെല്ലാം ഫ്ലക്സ് ബോർഡുകളെ കൊണ്ട് നിറയുന്നു!
സ്ഥാനാർത്ഥികൾ
എല്ലാം അടുത്ത് പരിചയം ഉള്ളവർ,
നിത്യേന
കാണുന്നവർ,
പൊതുകാര്യങ്ങളിൽ ഒപ്പം പ്രവർത്തിച്ചവർ
ആർക്കു
വോട്ട് കൊടുക്കും?
ആർക്കു
നല്ലവാക്കുകളും ചിരിയും മാത്രം കൊടുത്തു പറഞ്ഞയക്കും?
കടുത്ത
ആശയക്കുഴപ്പം തന്നെ!
ആരോ
ചോദിക്കുന്നത് ഞാൻ കേൾക്കുന്നു-
എന്തെ
ഇങ്ങിനെ ഒരു അരാഷ്ട്രീയ ചിന്ത?
സുഹൃത്തേ, അരാഷ്ട്രീയ ചിന്തയല്ല. മറിച്ചു തികഞ്ഞ രാഷ്ട്രീയബോധം
ആർക്കും
അടിയറ വെക്കാത്തതിന്റെ ഫലം ആണ് ഈ ആശയക്കുഴപ്പം
നാം ഒരു
മതത്തിന്റെയോ,
ജാതിയുടെയോ, പാർട്ടിയുടെയോ മുന്നിൽ
സ്വയം അടിയറ
വെച്ചാൽ പിന്നെന്തു തെരഞ്ഞെടുപ്പ്?
അവർ പറയുന്ന
ആൾക്ക്,
പറയുന്ന
ചിഹ്നത്തിൽ അടയാളം വെക്കലല്ലാതെ!
ജനാധിപത്യം
അടിയറ വെക്കലിലൂടെ അല്ല,
മറിച്ചു
വിവേക പൂർണമായ തെരഞ്ഞെടുപ്പിലൂടെ ആണ് അർത്ഥവത്താവുക
ഈ തെരെഞ്ഞെടുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ആണ്,
അല്ലാതെ
നിയമ നിർമാണ സഭകളിലേക്കു അല്ല.
നാം തെരെഞ്ഞെടുക്കാൻ പോവുന്നവർ ഒരു നിയമവും പോളിസിയും നിർമ്മിക്കാൻ പോവുന്നില്ല.
മറിച്ചു
നമ്മുടെ നാട്ടിന്റെ,
പ്രദേശത്തിന്റെ,
നിർമ്മാണത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കേണ്ടവർ ആണ് അവർ
അവിടെ അവരുടെ രാഷ്ട്രീയത്തിന് എന്ത് പ്രസക്തി?
നാം
നോക്കേണ്ടത്, തെരെഞ്ഞെടുത്താൽ
അവർ അവരുടെ ജോലി ചെയ്യാൻ,
നമ്മുടെ
നാട്ടിന്റെ പൊതുവായ ക്ഷേമം ഉറപ്പു വരുത്താൻ,
പ്രാപ്തരും
മനസ്സുള്ളവരും ആണോ എന്നാണ്!
അല്ലാതെ
ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ ലേബൽ ഉണ്ടോ എന്നല്ല.
മറ്റെല്ലാം
തുല്യം എന്ന് തോന്നിയാൽ മാത്രം രണ്ടു പേരിൽ ഒരാളെ
തെരെഞ്ഞെടുക്കാൻ
പാർട്ടി നോക്കിക്കൊള്ളു
എന്നാൽ
പാർട്ടി നോക്കി മാത്രം,
നമ്മുടെ
നാട്ടിന് ഒരു ഗുണവും ചെയ്യാൻ സാധ്യത ഇല്ലാത്ത ഒരാളെ തെരെഞ്ഞെടുക്കാതിരിക്കാം.
നാളെ
നമ്മുടെ പാർട്ടികൾ അനുയോജ്യരായ സ്ഥാനാർത്ഥികളെ മാത്രമേ
നമുക്ക്
തരുള്ളൂ എന്നുറപ്പിക്കാൻ ഇത് മാത്രമേ ഒരു വഴിയുള്ളൂ!
കുറ്റവാളികളെയും, സ്വാർത്ഥരെയും, അഴിമതിക്കാരെയും,
കഴിവില്ലെന്നും
നാടിനുവേണ്ടി പ്രവർത്തിക്കില്ലെന്നും മുൻപ് തെളിയിച്ചവരെയും,
ഒരു
മതത്തിനോ,
ജാതിക്കോ, മറ്റേതെങ്കിലും വിഭാഗത്തിനോ വേണ്ടി മാത്രം പ്രവർത്തിക്കുന്നവരെയും
ദയവുചെയ്തു ഒഴിവാക്കുക.
അറിഞ്ഞുകൊണ്ട്, ശരിയല്ലാത്ത വ്യക്തികളെ
തെരെഞ്ഞെടുക്കാതിരിക്കുക
നാളെ
നമ്മുടെ നാട്ടിനും നമുക്കും അവർ ഒരു 'പാര' ആവാതിരിക്കാൻ
വിവേകം, അതല്ലേ എല്ലാ നല്ല തെരെഞ്ഞെടുപ്പുകളുടെയും ആധാരം?
No comments:
Post a Comment