ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചു ഇന്റർനെറ്റ് കഫേയിൽ പോയി നാം ഋഷി രാജ് സിങ്ങിനു മാൻ ഓഫ് ദി ഇയർ ആയി വോട്ട് ചെയ്യും!
കാറിന്റെ പിൻ സീറ്റിൽ ബെൽറ്റ് ധരിക്കാതെ ഇരുന്നു, ഋഷി രാജ് സിംഗിനെ പിന്തുണക്കാത്ത മന്ത്രിയെ നാം തെറി വിളിക്കും!
നമുക്കറിയാം നിയമം- ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചിരിക്കണം; കാറിൽ യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ട്രാഫിക് നിയമങ്ങൾ പാലിക്കണം.
എന്നാലോ? സ്വയം ആ നിയമങ്ങൾ പാലിക്കാൻ എന്ത് കൊണ്ട് നാം തയ്യാറാവുന്നില്ല? നമുക്ക് നിയമങ്ങളെ പുച്ഛം ആണ്. നാം ബഹുമാനിക്കുന്നത് നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഋഷി രാജ് സിംഗിനെ പോലുള്ള ഉദ്യോഗസ്ഥരെ ആണ്.
വടിയുമായ് നില്ക്കുന്ന അധികാരിയെ നാം ബഹുമാനിക്കും. നമ്മുടെ രക്ഷക്കായി നിർമിച്ചിരിക്കുന്ന നിയമങ്ങളെ നാം ഒരിക്കലും മാൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കില്ല!
എവിടെയോ നാം ഇപ്പോഴും ആ അടിമത്ത മനസ്ഥിതി കാത്തു സൂക്ഷിക്കുന്നു, ഭദ്രമായി?
Long Live the King!
No comments:
Post a Comment