ആദ്യമായി, ഈ വർഷത്തെ SSLC പരീക്ഷ എഴുതി ജയിച്ച എല്ലാ മിടുക്കന്മാർക്കും മിടുക്കികൾക്കും അഭിനന്ദനങ്ങൾ.
അതോടൊപ്പം ചിലത് പറയാതെ വയ്യ. എന്തൊരു അക്രമമാ ഈ സർക്കാർ ചെയ്യുന്നത്? വിജയ ശതമാനം 98-ൻറെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു!
SSLC ജയിക്കുന്നവരുടെ ശതമാനം ഇങ്ങിനെ ഓരോ വർഷവും കുത്തനെ കയറ്റിയാൽ അടുത്ത ഒന്നോ രണ്ടോ വർഷത്തോടെ 100 തികയില്ലേ? അപ്പോൾ അടുത്ത സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി എന്ത് കാണിച്ചു തൻറെ മേന്മ ജനങ്ങളെ ബോധ്യപ്പെടുത്തും? മന്ത്രിമാരുടെ പെരുമാറ്റം കണ്ടാൽ അവർ പഠിച്ചു പരീക്ഷ എഴുതി നേടിയ വിജയം ആണെന്ന് തോന്നും! SSLC വിജയ ശതമാനം അല്ലാതെ ചിലവില്ലാതെ ക്രെഡിറ്റ് കിട്ടാൻ വേറെ എന്താണ് വിദ്യാഭ്യാസ മന്ത്രിക്ക് ഉള്ളത്?
ആ, മറന്നു! റിസൾട്ട് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പ്രഖ്യാപിക്കുക എന്ന മറ്റേ പരിപാടി. അതും ഈ മന്ത്രിയും സർക്കാരും ചേർന്ന് ധൂർത്ത്അടിച്ചു തീർക്കുകയല്ലെ? പരീക്ഷ നടക്കുന്നതിനു മുൻപ് തന്നെ റിസൾട്ട് പ്രഖ്യാപിക്കാൻ വകുപ്പില്ലല്ലോ!
അപ്പോൾ അടുത്ത മന്ത്രിക്കു ഒന്നേ വഴിയുള്ളു- പരീക്ഷ തന്നെ വേണ്ട എന്ന് വയ്കുക. ഇന്ന് ഒരു ചാനലിൽ ആരോ ചോദിക്കുന്നത് കേട്ട്, കുട്ടികൾ കുറെ അധികം പാസ്സായാൽ എന്താ പ്രശ്നം എന്ന്! കുറെ കൂടി കുട്ടികൾക്ക് +2 വരെ പഠിക്കാൻ അവസരം കിട്ടുന്നത് നല്ലതല്ലേ എന്നും. അതെ, എല്ലാവരും +2 പഠിക്കട്ടെ, പാസ്സാവട്ടെ. എഴുതാനും വായിക്കാനും കണക്കു കൂട്ടാനും ഒക്കെ പഠിക്കാൻ പിന്നെയും സമയം എത്രെയോ ബാക്കി ഉണ്ടല്ലോ! ഈ പരീക്ഷ, മൂല്യനിർണയം എന്നൊക്കെ പറഞ്ഞു എന്തിനു കുട്ടികളെയും അധ്യാപകരെയും ബുദ്ധി മുട്ടിക്കുന്നു?
പിന്നെ, +2 സീറ്റുകൾ വാരിക്കോരി കൊടുത്തതല്ലേ. സീറ്റുകൾ മാത്രം പോരല്ലോ, ആ സീറ്റിൽ ഇരിക്കാൻ 10 പാസ്സായ കുറെ കുട്ടികളെയും ഉണ്ടാക്കി കൊടുത്തല്ലേ പറ്റൂ?
വാൽകഷ്ണം: ഇപ്പോൾ 10th പരീക്ഷ എഴുതിയ മകനെ, അവൻറെ, കഴിഞ്ഞ വർഷം +1 നു CBSE യിൽ നിന്നും State സിലബസ്സിലേക്ക് മാറിയ കസിൻ, വിളിച്ചു ഉപദേശിക്കുന്നത് കേട്ടു, എന്ത് വന്നാലും CBSE വിട്ടു state സിലബസിലേക്ക് വരല്ലേ എന്ന്! അത്രയ്ക് ഉണ്ടത്രേ പഠനവിശേഷം!
കുട്ടികൾ ജയിക്കട്ടെ ജയെട്ടാ .. സത്യം പറഞ്ഞാൽ പരീക്ഷയും മൂല്യനിർണയവും ഒന്നും ഇല്ലാത്ത ഒരു കാലം തന്നെ വരണം . 10 -)o ക്ലാസ് പരീക്ഷയ്ക്ക് തൊറ്റത് കൊണ്ട് മാത്രം വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന പലരും കഴിവില്ലാത്തവർ അല്ലായിരുന്നു .. ആ ഒരു കടമ്പ കടന്നിരുന്നാൽ ( ഇഷ്ടമുള്ളതും ഇല്ലാത്തതും ആവശ്യമുള്ളതും ഇല്ലാത്തതും ആയ എന്തെല്ലാമോ ഒന്നിച്ചു പഠിക്കുന്ന കടമ്പ ) പലരും രേക്ഷപ്പെട്ടെനെ. കേരളത്തിലെ പഴയകാല ഡ്രോപ്പ്-ഔട്ട് കൂടുതലും സംഭവിച്ചത് SSLC ക്ക് ശേഷം ആയിരുന്നു ...
ReplyDeleteദേശീയമായിതന്നെ അട്ട്രിഷൻ ലെവൽ കുറയ്ക്കാനായി "ഓൾ പ്രൊമോഷൻ " പദ്ധതി നടപ്പിലാക്കുമ്പോൾ, കേരളത്തിൽ കുട്ടികൾ മറക്കാൻ വേണ്ടി മാത്രം സൃഷ്ടിച്ച പാഠങ്ങൾ മനപ്പടമാക്കണമെന്ന് വാശിപിടിക്കുന്നത് ശരിയാണോ ?
തീര്ച്ചയായും, ജയെട്ടെൻ പറഞ്ഞത് പോലെ ,അതിന്റെ പിറകിലെ രാഷ്ട്രീയ കോമാളിത്തരങ്ങൾ ചർച്ച ചെയ്യപ്പെടെണ്ടാത് തന്നെ .
ഷിനോജ് ഓടാണ്ടിയിൽ
ഷിനോജ്,
ReplyDeleteപരീക്ഷയും മൂല്യനിർണയവും വേണ്ട എന്നാണെങ്കിൽ അങ്ങിനെ ഒരു തീരുമാനം ചർച്ച ചെയ്തു നടപ്പിൽ വരുത്താനുള്ള ആർജ്ജവം നാം കാണിക്കേണ്ടി ഇരിക്കുന്നു. അല്ലാതെ, പരീക്ഷ നടത്തി എല്ലാവരെയും 'കടത്തിവിട്ടു' ഉയർന്ന വിജയശതമാനത്തിൽ ഊറ്റം കൊള്ളുന്നതിൽ ആർക്കു ഗുണം?