പരമോന്നത കോടതി പരിഭവം പറയുന്നു; ജഡ്ജിമാരെ നിയമിക്കാത്തതിനാൽ കോടതികൾ അടച്ചു പൂട്ടുന്ന അവസ്ഥയെക്കുറിച്ചു.
ഭരണകൂടം, ഇപ്പോൾ ഒരു ദിവസത്തേക്കാണെങ്കിലും, വാർത്ത ചാനലുകളെ അടച്ചുപൂട്ടുന്നു; തങ്ങൾക്കു ഇഷ്ടപ്പെടാത്ത വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന്!
മുഖ്യമന്ത്രിമാർ പോലും പരസ്യമായി കൊലപാതകങ്ങളെ ന്യായീകരിക്കുന്നു; വിചാരണ തടവുകാരെ തീറ്റിപ്പോറ്റുന്നതിലും നല്ലതു അവരെ എൻകൗണ്ടർ ചെയ്യുന്നതത്രെ!
കേന്ദ്രമന്ത്രി പറയുന്നു, അധികാരികളെയും പോലീസിനെയും ചോദ്യം ചെയ്യുന്ന സംസ്കാരം നല്ലതല്ലത്രെ!
കേന്ദ്രമന്ത്രി പറയുന്നു, അധികാരികളെയും പോലീസിനെയും ചോദ്യം ചെയ്യുന്ന സംസ്കാരം നല്ലതല്ലത്രെ!
ആത്മഹത്യ ചെയ്ത പട്ടാളക്കാരന്റെ കുടുംബത്തെ കാണുന്നത് പോലും അപരാധമാവുന്നു; പോലീസ് ഒരു മുഖ്യമന്ത്രിയെപ്പോലും തടവിലാക്കുന്നു!
ഇതൊക്കെ തന്നെയല്ലേ അടിയന്തരാവസ്ഥയും നമ്മോടു പറഞ്ഞത്?!
ഇതൊക്കെ തന്നെയല്ലേ അടിയന്തരാവസ്ഥയുടെ അടയാളങ്ങൾ?
ഇതൊക്കെ തന്നെയല്ലേ അടിയന്തരാവസ്ഥയും നമ്മോടു പറഞ്ഞത്?!
ഇതൊക്കെ തന്നെയല്ലേ അടിയന്തരാവസ്ഥയുടെ അടയാളങ്ങൾ?
നമുക്ക് ഈ അടയാളങ്ങളെ മറക്കാം!
എന്തെന്നാൽ, നമ്മുടെ പ്രധാനമന്ത്രി അടിയന്തരാവസ്ഥയെക്കുറിച്ചു ചിന്തിച്ചുകൊണ്ടേ ഇരിക്കാൻ പറഞ്ഞത്
ഇനി ഒരു പ്രധാനമന്ത്രിക്കും അത് ആവർത്തിക്കാൻ കഴിയാതിരിക്കാൻ മാത്രമാണ്!
No comments:
Post a Comment