പട്ടാളക്കാരെ ചുളുവിൽ സുഖിപ്പിക്കുന്നതിൽ മത്സരിക്കുകയാണ് Whatsup ഉം Facebook ഉം Twitter ഉം എല്ലാം!
യാതൊരു
ചിലവുമില്ലാതെ, ഒരു പട്ടാളക്കാരനെ സല്യൂട്ട് അടിച്ചു ദേശസ്നേഹം പ്രകടിപ്പിക്കാം. കൂടാതെ മറ്റുള്ളവരെക്കൊണ്ടു നമ്മുടെ പോസ്റ്റുകൾ retweet, share, like ചെയ്യിക്കാനുള്ള
സുവർണാവസരവും ഇത്തരം പട്ടാളസ്നേഹ പോസ്റ്റുകൾ നൽകുന്നു. Retweet, share, like ചെയ്യാത്തവരെ
രാജ്യദ്രോഹികൾ ആയി ചിത്രീകരിച്ചാൽ പ്രത്യേകിച്ചും!
സാധാരണക്കാർ
അങ്ങിനെ ഒക്കെ ചെയ്യുന്നത് മനസിലാക്കാം, എന്നാൽ രാജ്യത്തിൻറെ സർക്കാർ തന്നെ അങ്ങിനെ ചെയ്താലോ?
പട്ടാളക്കാർ ജീവൻ
പണയം വെച്ച് ചെയ്ത ഒരു ഓപ്പറേഷന്റെ പേരിൽ നാടായ നാട് മുഴുവൻ ഫ്ലക്സ് ബോർഡ് വെച്ചു
വോട്ട് തേടുന്നവർ പട്ടാളക്കാരോട് യഥാർത്ഥത്തിൽ ചെയ്യുന്നത് അറിയുമ്പോൾ ആശ്‌ചര്യം തോന്നും!
ഒരു റാങ്കിന് ഒരു
പെൻഷൻ എന്ന പേര് പറഞ്ഞു അവരെ പറ്റിച്ചു…അതിനെ ചോദ്യ ചെയ്തു ഡൽഹിയിലെ ജന്തർ മന്ദറിൽ
സമരം ചെയ്ത
വിമുക്തഭടന്മാരെ പോലീസിനെ വിട്ടു ആക്രമിച്ചു, ഒപ്പം സാമൂഹ്യ മാധ്യമങ്ങളിൽ അവരെ കരിവാരി തേച്ചു!
എല്ലാ കേന്ദ്ര
ജീവനക്കാരും ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ആനുകൂല്യങ്ങൾ വാങ്ങിക്കഴിഞ്ഞു
എന്നാൽ, പാവം പട്ടാളക്കാർക്ക് മാത്രം ഇതുവരെ ഒന്നും
കിട്ടിയിട്ടില്ല!
കമ്മീഷന്റെ
റിപ്പോർട്ടിലെ പക്ഷപാതപരമായ തീരുമാനങ്ങൾ അംഗീകരിക്കാൻ സേനാമേധാവികൾ തയ്യാറാവാത്തത് തന്നെ കാര്യം.
സർജിക്കൽ സ്‌ട്രൈക്കിന്റെ
പേരിൽ നാട് മുഴുവൻ ഊറ്റം കൊണ്ടതിന്റെ തൊട്ടടുത്ത ദിവസമാണ്
പട്ടാളക്കാരുടെ
ഡിസേബിലിറ്റി പെൻഷൻ കുറച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്!
നമ്മുടെ
ബഹുമാനപ്പെട്ട രാജ്യരക്ഷ മന്ത്രി പറഞ്ഞത് അദ്ദേഹം അവരെ പഠിപ്പിക്കുന്നതുവരെ
ഇന്ത്യൻ പട്ടാളക്കാർക്ക് അവരുടെ ശക്തിയെക്കുറിച്ചു അറിവില്ലായിരുന്നു പോലും; ഹനുമാനെപ്പോലെ!
അല്ലെങ്കിലും കച്ചവടക്കാർ
പട്ടാളക്കാരെക്കാർ സാഹസം ചെയ്യേണ്ടിവരുന്നു എന്ന് വിശ്വസിക്കുന്ന ഒരു
പ്രധാനമന്ത്രിയുടെ കാലമല്ലേ?
അപ്പോൾ ഇത്രയൊക്കെ
മതി എന്നാവും...
പിന്നെ
നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ഉറക്കെ ഒരു സല്യൂട്ടും, രണ്ടു Whatsup മെസ്സേജും!
ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.......
No comments:
Post a Comment