PMYA
പദ്ധതിയുടെ
ഗുണഭോക്താക്കൾ അറിയേണ്ട പ്രധാനകാര്യങ്ങൾ താഴെ ചേർക്കുന്നു. സ്വന്തമായി വീടില്ലാത്ത
ആർക്കെങ്കിലും ഉപയോഗപ്രദം ആവട്ടെ എന്ന ആശയോടെ...
1.
2022- നകം നഗരങ്ങളിലെ
ഏവർക്കും സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ ഉള്ള പദ്ധതി.
2. നാലു വിഭാഗങ്ങളിൽ ആയിട്ടാണ് പദ്ധതി:
(i) ചേരി യഥാസ്ഥാന പുനർനിർമാണം
(ii) ക്രെഡിറ്റ്
ലിങ്ക്ഡ് സബ്സിഡി സ്കീം
(iii) പങ്കാളിത്ത
പാർപ്പിട വികസനം
(iv) സബ്സിഡി ബന്ധിത
വ്യക്‌തിഗത ഭവന നിർമാണം/ വിപുലീകരണം
ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം
3. ഇന്ത്യയിൽ ഒരിടത്തും സ്വന്തമായി വീടില്ലാത്ത കുടുംബങ്ങൾക്കായി
4. കുടുംബം എന്നത് ഭർത്താവ്, ഭാര്യ, അവിവാഹിതരായ മക്കൾ ആണ്
5. വായ്പാസഹായം വീട് നിർമിക്കാനും വാങ്ങാനും ലഭിക്കും
നിബന്ധനകൾ
6. കുടുംബത്തിന്റെ വാർഷികവരുമാനം:
3 ലക്ഷം വരെ (EWS): 30 ചതുരശ്ര മീറ്റർ വരെ
6 ലക്ഷം വരെ (LIG): 60 ചതുരശ്ര മീറ്റർ വരെ (വേണമെങ്കിൽ കൂടുതൽ ഏരിയ
ഉള്ള വീടും വെയ്ക്കാം)
(സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്
പ്രകാരം ഓരോ അംഗത്തിന്റെയും വരുമാനവും സ്രോതസ്സും ഉൾപ്പെടുത്തി പ്രായപൂർത്തിയായ
എല്ലാ അംഗങ്ങളും ചേർന്ന് നൽകേണ്ടതും, ബാങ്കുകൾ അത് പരിശോധിച്ച് ബോധ്യപ്പെടേണ്ടതും ആണ്)
7. നഗരം ആയിരിക്കണം+ കക്കൂസ്, ഡ്രൈനേജ്, വെള്ളം, റോഡ് സൗകര്യം, വൈദ്യുതി എന്നിവ ലഭ്യമായിരിക്കണം
8. മുൻഗണന: EWS/LIG വിഭാഗത്തിൽ തന്നെ തോട്ടികൾ, സ്ത്രീകൾ നാഥകൾ ആയ കുടുംബങ്ങൾ, SC/ST, OBC, ന്യൂനപക്ഷങ്ങൾ, വികലാംഗർ, ഭിന്ന ലിംഗക്കാർ എന്നിവർക്ക് മുൻഗണന
9. വായ്പ സംഖ്യ: കുടുംബ വാർഷികവരുമാനത്തിന്റെ 4 മടങ്ങ് വരെ (ഉദാഹരണം: വാർഷിക വരുമാനം രൂപ 1 ലക്ഷം ഉള്ള കുടുംബത്തിന് കിട്ടാവുന്ന വായ്പ
കൂടിയത് രൂപ 4 ലക്ഷം മാത്രം).
10.
പലിശ: പ്രയോറിറ്റി സെക്ടർ വായ്പകൾക്ക് സമാനം.
11.
സബ്‌സിഡി: മൊത്തം പലിശയിൽ 6.5 % സബ്‌സിഡി ആയി കേന്ദ്ര സർക്കാർ ബാങ്കിലേക്ക്
നേരിട്ട് നൽകും.
(ഉദാഹരണം: ബാങ്ക് പലിശ 13% ആണെങ്കിൽ സബ്‌സിഡി നിരക്ക് കഴിച്ചു 6.5% പലിശ ഗുണഭോക്താവ് നൽകണം)
(ഈ സബ്‌സിഡി 6 ലക്ഷം രൂപ വരെയും 15 വർഷം വരെയും മാത്രമേ ലഭിക്കൂ. കൂടുതൽ ഉള്ള
തുകയ്‌ക്കോ കാലാവധിക്കോ സബ്‌സിഡി ലഭിക്കില്ല)
12.
കാലാവധി: ബാങ്കിന്റെ തീരുമാനപ്രകാരം. സാധാരണയായി 15 വർഷം വരെ.
13.
അപേക്ഷ നൽകേണ്ടത്: ബന്ധപ്പെട്ട സർവീസ് ഏരിയ ബാങ്കിനോ അല്ലെങ്കിൽ നഗരസഭക്കോ നൽകണം. അർഹത നഗരസഭയും, വായ്പയും തിരിച്ചടവും ആയി ബന്ധപ്പെട്ട
മറ്റുകാര്യങ്ങൾ ബാങ്കും തീരുമാനിക്കണം.
14.
എല്ലാ
അംഗങ്ങൾക്കും ആധാർ, ബന്ധപ്പെട്ട ബാങ്കിൽ അക്കൗണ്ട് തുടങ്ങിയ കാര്യങ്ങൾ നിർബന്ധം.
15.
വസ്തുവുമായി
ബന്ധപ്പെട്ട ആവശ്യമായ രേഖകൾ എല്ലാം ഹാജർ ആക്കണം. വായ്പയിലൂടെ വാങ്ങിയ/ നിർമിച്ച
വീട് ആയിരിക്കും വായ്പക്കുള്ള പ്രഥമ ഈട്.
16.
പിഴവ്: തിരിച്ചടവിൽ 3 മാസത്തെ കുടിശ്ശിക വരുത്തിയാൽ ജപ്തി മുതലായ നടപടികൾ സ്വീകരിക്കാം. കൂട്ടത്തിൽ
സബ്‌സിഡി തുകയും തിരിച്ചു പിടിക്കുന്നതായിരിക്കും.
17.
ബാങ്കിന്റെ വായ്പ
സംബന്ധമായ മറ്റു നിബന്ധനകളും ബാധകം ആയിരിക്കും.
No comments:
Post a Comment