നാദാപുരം പ്രദേശത്തെ മത്സരിച്ചുള്ള ബോംബ് നിർമാണം, പോലിസിനെ, അല്ലെങ്കിൽ സമൂഹമന:സാക്ഷിയെ എങ്കിലും ഉണർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മറ്റൊരു കൂട്ടം ചെറുപ്പക്കാർക്ക് കൂടി ബോംബ് നിർമാണത്തിനിടയിൽ നടന്ന സ്പോടനത്തിൽ സാരമായ പരിക്കേറ്റു!
ഈ പ്രാവശ്യത്തെ (കുറ്റവാളികൾ കൂടിയായ) ഇരകൾ അധികാരത്തിൽ എത്തിയാൽ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞു വോട്ട് പിടിക്കുന്നവരുടെ ആളുകൾ ആണുപോലും! എങ്കിലും നാദാപുരത്തെ ബോംബുകളുടെ
സമീപകാല ചരിത്രം നോക്കിയാൽ ഈ കുറ്റം ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രമല്ല എന്ന് മനസ്സിലാവും. മിക്ക പാർട്ടികളും തങ്ങളാൽ ആവുന്നത് പോലെ നോക്കുന്നു!
നാദാപുരത്തെ ബോംബുകൾ ഏതായാലും ജനങ്ങളെ സേവിക്കാൻ ഉള്ളതല്ല.. പിന്നെ, ആർക്കു വേണ്ടി? എന്തിനു വേണ്ടി? ആരാണ് ഇതിനു പിന്നിൽ കളിക്കുന്നത്?
നേതാക്കന്മാരുടെ കാര്യം പോട്ടെ, എങ്ങിനെ ഇത്രയും ചെറുപ്പക്കാർ ബോംബു നിർമാണവും കൊലപാതക രാഷ്ട്രീയവും പോലുള്ള ഹീനമായ പ്രവൃത്തികളിൽ എത്തിപ്പെടുന്നു? സാമൂഹ്യബോധം ഇല്ലെങ്കിലും സ്വയരക്ഷാ ബോധമെങ്കിലും വേണ്ടേ, വിശേഷബുദ്ധി ഉണ്ടെന്നു നാം അവകാശപ്പെടുന്ന ഈ മനുഷ്യ
മൃഗങ്ങൾക്ക്?
No comments:
Post a Comment