ഇന്നത്തെ
പത്രം,
രണ്ടു മരണങ്ങൾ
പെരുമ്പാവൂരിലെ
ജിഷ, നരിപ്പറ്റ കുയ്തെരിമ്മൽ ലിനീഷ്
ജിഷ ....
മറ്റൊരു
സൗമ്യ,
മറ്റൊരു
നിർഭയ
പുരുഷ
മേധാവിത്വത്തിന്റെ,
കാമവെറിയുടെ,
ജാതി
വ്യവസ്ഥയുടെ,
മറ്റെന്തിന്റെയൊക്കെയോ
എണ്ണിയാലൊടുങ്ങാത്ത
പെണ്ണിരകളിൽ മറ്റൊരുവൾ...
സമൂഹം
മുഴുവൻ ഉണർന്നെണീറ്റു കഴിഞ്ഞു
പോസ്റ്റ്‌മോർട്ടം
തകൃതിയായി നടക്കുന്നു
ആരൊക്കെ
ഉത്തരവാദികൾ?
കണ്ടെത്തണം, ശിക്ഷിക്കണം... എന്നാലായോ?
അടച്ചുറപ്പില്ലാത്ത
വീട്ടിൽ,
ഒറ്റമുറിയിൽ
ഇങ്ങിനെ
ജീവിക്കാൻ, കൊല്ലപ്പെടാൻ, ജിഷയെ എങ്ങിനെ നാം അനുവദിച്ചു?
മരിക്കും
വരെ,
അല്ല
വാർത്തയാകും വരെ
എവിടെ
ആയിരുന്നു സാംസ്കാരിക കേരളം? ഭരണകൂടം?
ആവശ്യക്കാരിൽ
ആവശ്യക്കാരായ ജിഷയുടെ കുടുംബത്തെ
എന്തെ നാം
കണ്ടെത്തിയില്ല?
ഉദ്ധ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, സംഘടനകൾ,
എണ്ണിയാലൊടുങ്ങാത്ത
സാമൂഹ്യ പ്രവർത്തകർ
ആരും
കണ്ടില്ലേ ഈ ദൈന്യം?
ഒരു പരിഹാരം?
മരണത്തിൽ ധാർമികരോഷം എത്രയോ എളുപ്പം;
ജീവനുള്ള പരിഹാരം ആണ് ഏറെ കഠിനം!
അതുവരെ, പൂർണതയില്ലാത്ത ഈ ലോകത്ത്
ജിഷമാർ
ഇനിയും ആക്രമിക്കപ്പെടും,
തടയാനാവില്ല
ഇരകൾക്ക്
നീതിയെങ്കിലും ഉറപ്പാക്കി
സമൂഹത്തിനു
സുഖനിദ്ര പൂകാം!
ഒപ്പം, ഓണത്തിനിടയിലെ പൂട്ടുകച്ചവടം പോലെ
കുറച്ചു
വോട്ടും,
കുറച്ചു TRP യും തരപ്പെടുമോ
എന്നും കൂടി നോക്കാം..
ലിനീഷ്...
വീടില്ലാഞ്ഞിട്ടല്ല, പെണ്ണായിട്ടല്ല, ദളിതനുമല്ല
എന്നിട്ടും
കൊല്ലപ്പെട്ടു,
മുപ്പത്തിനാലാം
വയസ്സിൽ!
സഘാക്കൾക്കൊപ്പം
ബോംബുണ്ടാക്കുകയായിരുന്നു
പൊട്ടിയത്
അല്പം നേരത്തെ ആയിപ്പോയി;
ചിതറിയത്
സ്വന്തം കൈകളും!
വോട്ടിനിടയിൽ, ബോംബിനെന്തു കാര്യം?
എന്തിനെന്നോ, ആർക്കു വേണ്ടിയെന്നോ അറിയേണ്ടേ?
ഉത്തരവാദികളെ
കണ്ടെത്തണ്ടേ?
ശിക്ഷിക്കേണ്ടേ?
അല്ല, മറ്റൊരു രക്തസാക്ഷി സ്തൂപമൊരുക്കി എല്ലാം
മറക്കാനോ?
പോസ്റ്റ്‌മോർട്ടം
ഇല്ല,
ധാർമികരോഷമില്ല, ഉള്ളത്
കാതടപ്പിക്കുന്ന
നിശബ്ധത മാത്രം!
ഇവിടെയും
വേണ്ടേ ഒരു ജീവനുള്ള പരിഹാരം?
ഒടുങ്ങേണ്ടേ
ഈ അക്രമ,
ബോംബു
രാഷ്ട്രീയം?
കാമവെറി പൂണ്ട നരാധമന്മാർ എപ്പോഴും ഉണ്ടാവും
അവരിൽ
നിന്നും ജിഷയെ ജീവനോടെ രക്ഷിക്കാൻ
അടച്ചുറപ്പുള്ള മേൽക്കൂരയെങ്കിലും നല്കാം
അധികാര
ഭ്രാന്ത് മൂത്ത നേതാക്കളും ഉണ്ടാവും
ലിനീഷുമാരെ, ജനാധിപത്യത്തെ, നമ്മുടെ നാടിനെത്തന്നെ
ആ
നേതാക്കളിൽ നിന്നും കൂടി രക്ഷിക്കണം!
ഓരോ ജീവനും
ജീവിച്ചു തീരട്ടെ!
P.S: പത്രവാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞത്, മുൻപ് തന്നെ ജിഷയുടെ കുടുംബത്തിനു വീട് വെക്കാനായി കേരള സർക്കാർ ധനസഹായം നല്കിയിട്ടുണ്ട് എന്നാണ്. 3.75 ലക്ഷം രൂപ 5 സെന്റ് സ്ഥലം വാങ്ങാനും 3 ലക്ഷം രൂപ അതിൽ ഒരു വീട് വെക്കാനും. അങ്ങിനെ വാങ്ങിയ സ്ഥലത്ത് വീട് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു!
P.S: പത്രവാർത്തകളിൽ നിന്നും അറിയാൻ കഴിഞ്ഞത്, മുൻപ് തന്നെ ജിഷയുടെ കുടുംബത്തിനു വീട് വെക്കാനായി കേരള സർക്കാർ ധനസഹായം നല്കിയിട്ടുണ്ട് എന്നാണ്. 3.75 ലക്ഷം രൂപ 5 സെന്റ് സ്ഥലം വാങ്ങാനും 3 ലക്ഷം രൂപ അതിൽ ഒരു വീട് വെക്കാനും. അങ്ങിനെ വാങ്ങിയ സ്ഥലത്ത് വീട് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു!
No comments:
Post a Comment