ഇന്ന് കേരളത്തിന് ഒരു പുതിയ
സർക്കാർ ലഭിച്ച ദിവസം..
ആദ്യമേ നല്ലത് ആശംസിക്കട്ടെ-
സർക്കാരിനും കേരളത്തിനും!
നല്ലത് മാത്രം പറയേണ്ട, ചിന്തിക്കേണ്ട ദിവസം ആണെങ്കിലും ചില അശുഭ
ചിന്തകൾ മനസ്സിൽ ഉടലെടുക്കുന്നു!
ബോംബെറിഞ്ഞു ആക്രമിക്കപ്പെട്ട ഒരു
ബന്ധു വീട്ടിൽ
രാവിലെ തന്നെ പോയതിനാലാവാം
അങ്ങ് ഡൽഹിയിൽ ഇറങ്ങിയ, പിണറായി വിജയൻ സർക്കാർ വരുന്നു എന്ന ഫുൾ
പേജ് പരസ്യങ്ങളെക്കുറിച്ചുള്ള വാർത്ത കണ്ടതിനാലും ആവാം
അല്ലെങ്കിൽ, രാഷ്ട്രീയ എതിരാളികൾ നേടിയ വിജയത്തിൽ
തോന്നുന്ന മനുഷ്യ സഹജമായ അസൂയ മൂലവും ആയേക്കാം...
എന്തായാലും മനസ്സിൽ തോന്നുന്നത്
ഇവിടെ കുറിച്ചിടട്ടെ...തോന്നലുകൾ ശരിയോ തെറ്റോ എന്നത് കാലത്തിനു വിട്ടുകൊടുത്തു
കൊണ്ട്!
മോഡി പറഞ്ഞു അച്ഛാ ദിൻ വരുമെന്ന്;
പിണറായി പറയുന്നു എല്ലാം ശരിയാവും
എന്ന്!
എല്ലാം ശരിയായാൽ പിന്നെ അച്ഛാ ദിൻ തന്നെ, അല്ലെ?!
മോഡി പറഞ്ഞു സബ് കാ സാഥ്, സബ് കാ വികാസ്;
പിണറായി പറയുന്നു,
എല്ലാവരുടെയും സർക്കാർ, എല്ലാവരുടെയും വികസനം എന്ന്!
മോഡി പറഞ്ഞു ഇന്ത്യയിൽ ഹിന്ദുക്കൾ
അപകടത്തിൽ- രക്ഷിക്കാൻ BJP വരണം;
പിണറായി പറഞ്ഞു, ന്യൂനപക്ഷങ്ങൾ അപകടത്തിൽ- രക്ഷിക്കാൻ LDF തന്നെ വരണം!
മീഡിയ പറയുന്നു മോഡിയുടെ വാക്കാണ്
BJP യുടെ വാക്കെന്നു;
അവർ തന്നെ പറയുന്നു, LDF ന്റെ അന്തിമവാക്ക് പിണറായിയുടേതെന്നു!
എല്ലാരും പറയുന്നു, പിണറായി പറഞ്ഞത് ചെയ്തു കാണിക്കുന്ന
ആളെന്ന്;
എല്ലാരും പറഞ്ഞു- മോഡിയുടെ
ഗുജറാത്തും അങ്ങിനെ ആയിരുന്നെന്നു!
മോഡി പറഞ്ഞു- മോഡി മോഡി മോഡി...
പിണറായി പറയുന്നു, full page പരസ്യങ്ങളിലൂടെ-
പിണറായി വിജയൻ, പിണറായി വിജയൻ
എത്ര വേഗം ആണ് LDF സർക്കാർ പോയി പിണറായി വിജയൻ
സർക്കാർ വന്നത്?
മോഡിക്ക് രണ്ടു ജന്മദിനങ്ങൾ-
ഒന്ന് ഒറിജിനൽ, ഡിഗ്രി
സെർറ്റിഫിക്കറ്റിൽ മറ്റൊന്ന് ;
ഇപ്പോൾ പിണറായിക്കും രണ്ട്- ഒന്ന്
ഒഫീഷ്യൽ, മറ്റൊന്ന് ലഡ്ഡു
കൊടുക്കാൻ!
അദ്വാനിക്ക് മോഡി കൊടുത്തു ഒരു മാർഗ്ദർശക് മണ്ഡൽ;
VS നു പിണറായി
കൊടുത്തു, ഒരു കേരള കാസ്ട്രോ പട്ടം!
കേരളത്തിന് കിട്ടി ഒരു കേരള കാസ്ട്രോ,
ഒപ്പം കിട്ടിയത് ഒരു (#MalluModi) കേരള മോഡിയോ?!
അങ്ങിനെ ആവാതിരിക്കട്ടെ.......
അങ്ങിനെ ആവാതിരിക്കട്ടെ.......
No comments:
Post a Comment